മസ്കറ്റ് ഷിഫാ പോളി ക്ലിനിക്കിൽ രക്‌തദാന ക്യാമ്പ് നടത്തി
Saturday, October 8, 2016 6:37 AM IST
മസ്കറ്റ്: അൽഖുവെയറിലെ ഷിഫാ അൽ ജസീറ പോളി ക്ലിനിക്കിൽ വ്യാഴാഴ്ച
നടന്ന രക്‌തദാന ക്യാമ്പ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ഡോ. സുലൈമാൻ മേൽപ്പത്തൂരും സംയുക്‌തമായി ഉദ്ഘാടനം ചെയ്തു.

രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പിൽ നിരവധി പേർ രക്‌തദാനത്തിനായി എത്തിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ബോഷറിൽ പ്രവർത്തിക്കുന്ന രക്‌ത ബാങ്കിന്റെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്.

ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഡോ.കെ.റ്റി.റബീയുള്ള ക്യാമ്പിലെത്തിയവർക്ക് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം