ഇന്ത്യയുടെ ഭാവി യുവജനങ്ങളുടെ കൂടെ: പ്രഫ. രാജീവ് ഗൗഡ എംപി
Friday, October 7, 2016 8:30 AM IST
ദുബായ്: ലോകത്തിനു മുന്നിൽ ഇന്ത്യ മുന്നേറാൻ പോകുന്നത് ഇന്ത്യയിലെ യുവ ജനങ്ങളായിരിക്കുമെന്നു എഐസിസി വക്താവും രാജ്യസഭാ അംഗവുമായ പ്രഫ. രാജീവ് ഗൗഡ. ഇൻകാസ് യുഎഇ കമ്മിറ്റി ദുബായിൽ സംഘടിപ്പിച്ച ‘ഇന്ത്യയുടെ വികസന മുന്നേറ്റത്തിന് തടസമായ കടമ്പകൾ’ (രവമഹഹലിഴലെ യലളീൃല ലാലൃഴശിഴ കിറശമ) എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഓരോന്നും പേരുമാറ്റുക എന്ന ജോലിയാണ് മോദിസർക്കാർ നടത്തുന്നതെന്നും പുതുതായി യാതൊരു പദ്ധതികളും കൊണ്ടുവരുവാൻ ഈ സർക്കാരിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുമ്പോഴും അയൽരാജ്യങ്ങളുമായി നല്ലബന്ധം സ്‌ഥാപിക്കാൻ കോൺഗ്രസ് ഭരണകാലത്ത് സാധിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ മേൽകോയ്മക്കുവേണ്ടി ശ്രമിച്ചിട്ടില്ല.

ഇന്ത്യയിൽ മത ന്യൂനപക്ഷ ങ്ങൾക്കും യുവജന പിന്നോക്ക വിഭാഗങ്ങൾക്കും മോദി സർക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിക്കു ഉത്തർപ്രദേശിൽ നടക്കുന്ന കിസാൻ റാലിക്കു ലഭിക്കുന്നതെന്നും ഗൗഡ പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ചർച്ച ഉദ്ഘാടനം ചെയ്തു. മഹാദേവൻ അധ്യക്ഷത വഹിച്ചു. പുന്നക്കാൻ മുഹമ്മദലി, മനോജ് പുഷ്കർ, ടി.എ. നാസർ, നളിനാക്ഷൻ ഇരട്ടപ്പുഴ, വി.എം. സതീസൻ, ജേക്കബ് പത്തനാപുരം, പി.കെ. മോഹൻദാസ്, ജിമ്മി, നാസർ കാരയ്ക്കാമണ്ഡപം, ബി.എ. നാസർ, ബി. പവിത്രൻ, ടി.പി. അഷ്റഫ്, എ.പി. ഹക്കിം, ഷുക്കൂർ, എൻ.പി. രാമചന്ദ്രൻ, ടി.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.