വേൾഡ് മലയാളി കൗൺസിൽ ജർമനി തിരുവോണം ആഘോഷിച്ചു
Friday, October 7, 2016 8:28 AM IST
ബോൺ:വേൾഡ് മലയാളി കൗൺസിൽ(ഡബ്ല്യുഎംസി) ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിച്ചു. ഒക്ടോബർ ഒന്നിന് വൈകുന്നേരം അഞ്ചിന്ബോൺ എൻഡനിഷിലെ ജോസഫ് സ്ട്രുങ്ക് ഹാളിലായിരുന്നു ആഘോഷ പരിപാടികൾ.

രാജലക്ക്ഷ്മിയുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയതോടെ പരിപാടികൾക്ക് തുടക്കമായി. ജോളി തടത്തിൽ (ചെയർമാൻ, ഡബ്ല്യു എംസി ഗ്ളോബൽ അഡ്വൈസറി ബോർഡ്), മാത്യു ജേക്കബ്(ജനറൽ കൺവീനർ,ഓണം), ഗ്രിഗറി മേടയിൽ (പ്രസിഡന്റ്, ഡബ്ല്യു എംസി യൂറോപ്പ് റീജിയൻ), ജോസഫ് കില്ലിയാൻ (ഡബ്ല്യു എംസി ഗ്ളോബൽ ജനറൽ സെക്രട്ടറി), ജോസ് കുമ്പിളുവേലിൽ (ചെയർമാൻ, ഡബ്ല്യു എംസി ജർമൻ പ്രൊവിൻസ്), ജോളി എം പടയാട്ടിൽ(പ്രസിഡന്റ്, ഡബ്ല്യു എംസി ജർമൻ പ്രൊവിൻസ്), മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി, ഡബ്ല്യു എംസി ജർമൻ പ്രൊവിൻസ്), ജോസുകുട്ടി കളത്തിപ്പറമ്പിൽ(ട്രഷറാർ, ഡബ്ല്യു എംസി ജർമൻ പ്രൊവിൻസ്) എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. ജോസഫ് കളപ്പുരയ്ക്കൽ, അൽഫോൻസാ അരീക്കാട്ട്, സിസിലിയാമ്മ ആൻഡ് മാത്യു തൈപ്പറമ്പിൽ എന്നിവർ പുലികളായും വേട്ടക്കാരനായി ജോണി അരീക്കാട്ടും, തോമസ് അറമ്പൻകുടി മാവേലിയായും വേഷമിട്ടു. ജോൺ പുത്തൻവീട്ടിൽ ആശാനായി ലില്ലി പുത്തൻവീട്ടിൽ, ബേബിച്ചൻ കലേത്തുംമുറിയിൽ, ജോസ് കല്ലറയ്ക്കൽ, ഷീബ കല്ലറയ്ക്കൽ, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പിൽ എന്നിവർ ചെണ്ടയിൽ താളമേളങ്ങളൊരുക്കിയത് ഓണത്തനിമ പകർന്നു.

നിക്കോൾ കാരുവള്ളിൽ, റിയാ തടത്തിൽ, നവീൻ അരീക്കാട്ട് എന്നിവരുടെ നൂപുര ഗ്രൂപ്പ് അവതരിപ്പിച്ച പഞ്ചാബി ഡാൻസ്, ബോളിവുഡ് നൃത്തം, പേർലി മലയിൽ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സ്റ്റുട്ട്ഗാർട്ടിലെ ബോംബെ ഡാൻസ് ക്ളബ് അവതരിപ്പിച്ച വിവിധയിനം ബോളിവുഡ് നൃത്തം, പേർലി ജോർജിന്റെ കഥക് നൃത്തം, പെരേന മൂർത്തി അവതരിപ്പിച്ച അർദ്ധശാസ്ത്രീയ നൃത്തം ശിവധം, ഹാർമോണിയം, തബല എന്നിവയിലൂടെ രാഗതാള നിബിഢമായി മുഴക്കിയ വാദ്യസംഗീതം, ജർമനിയിലെ ബവേറിയ സംസ്കാരത്തിൽ നൃത്തത്തിന്റെ പുതിയ രൂപം അവതരിപ്പിച്ച ഷ്വെൽമിലെ മുതിർന്നവരുടെ സംഘനൃത്തം തുടങ്ങിയ കണ്ണഞ്ചിപ്പിയ്ക്കുന്ന കലാരൂപങ്ങൾ ആഘോഷത്തിന് കൊഴുപ്പേകി. ആഘോഷത്തിന്റെ ജനറൽ കൺവീനർ മാത്യു ജേക്കബ് ആശംസാ പ്രസംഗം നടത്തി.

വിഭസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം ആകർഷകങ്ങളായ സമ്മാനങ്ങളോടുകൂടിയ തംബോലയുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടത്തി. തോമസ് അറമ്പൻകുടി, അച്ചാമ്മ അറമ്പൻകുടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തംബോലയ്ക്ക് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് ഫ്രാങ്ക്ഫർട്ടിലെ എയർ ഇൻഡ്യയായിരുന്നു. കൂടാതെ ലോട്ടസ് ട്രാവൽസ് വുപ്പർത്താൽ, ഗ്രിഗറി മേടയിൽ, ജെ. റ്റിൽസ്, സുമ ട്രാവൽസ് കൊളോൺ എന്നിവരായിരുന്നു മറ്റു സ്പോൺസർമാർ. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എയർ ഇൻഡ്യയുടെ ഇൻഡ്യയ്ക്കുള്ള ടു ആന്റ് ഫ്രോ എയർ ടിക്കറ്റ് സോമരാജപിള്ളൈ കരസ്‌ഥമാക്കി.

പ്രൊവിൻസ് പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതവും, ജനറൽ സെക്രട്ടറി മേഴ്സി തടത്തിൽ നന്ദിയും പറഞ്ഞു.പരിപാടികളുടെ അവതാരകരായ ഹെലേന, ജാൻസി, ജോസ് തോമസ് കുറിച്ചിയിൽ എന്നിവർക്ക് പ്രൊവിൻസിന്റെ വകയായി ബൊക്കെയും നൽകി. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു

മാത്യു ജേക്കബ്, ജോളി എം പടയാട്ടിൽ, ജോസ് തോമസ്, ജോസഫ് കില്ലിയാൻ ഗ്രിഗറി മേടയിൽ, സോമരാജൻപിള്ളൈ, മാത്യു ജേക്കബ്, ജോസ് കുമ്പിളുവേലിൽ, മേഴ്സി തടത്തിൽ,ജോസഫ് കളത്തിപ്പറമ്പിൽ, ജോളി തടത്തിൽ, ജോസഫ് കളപ്പുരയ്ക്കൽ, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പിൽ, സോമിനി ജേക്കബ്, ചിന്നു പടയാട്ടിൽ, ഈത്തമ്മ കളപ്പുരയ്ക്കൽ, അന്നമ്മ മേടയിൽ, ഷീന കുമ്പിളുവേലിൽ, സാറാമ്മ ജോസഫ് എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. നിശ്ചലദൃശ്യങ്ങൾ ജോൺ മാത്യു കാമറയിൽ പകർത്തി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ