മലയാള നാടക സന്ധ്യ നവംബർ അഞ്ചിന്
Friday, October 7, 2016 8:23 AM IST
ഒക്ലൻഡ്: ന്യൂസിലൻഡിലെ ഒക്ലൻഡിൽ നാടക പ്രേമികളും കലാ സ്നേഹികളും കാത്തിരുന്ന മലയാള നാടക സന്ധ്യക്ക് അരങ്ങൊരുങ്ങുന്നു.

‘മാർത്താണ്ഡവർമ’യുടെ വിജയത്തിനുശേഷം കിവി ഇന്ത്യൻസ് തീയറ്റർ അവതരിപ്പിക്കുന്ന ഏഴാമത് നാടകം ‘വില്ല മെമ്മോറിയ’ നവംബർ അഞ്ചിന് (ശനി) വൈകുന്നരേം ഒക്ലൻഡിലെ റേ ഫ്രീഡ്മാൻ തീയറ്ററിലാണ് അരങ്ങേറുക.

ഇന്ത്യൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് സംഘാടകർ. ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടിക്കറ്റ് വില്പനയിൽനിന്നുള്ള വരുമാനത്തിന്റെ പത്ത് ശതമാനം ഒക്ലൻഡിലെ ചൈൽഡ് കാൻസർ സൊസൈറ്റിക്കു നൽകും.

സ്പൈസ് ലാൻഡ് ആണ് നാടകത്തിന്റെ പ്രധാന പ്രായോജകർ. ഇൻഡിഗോ ഫൈനാൻഷ്യൽ സർവീസ്, ഗ്ലോബൽ റെമിറ്റൻസ്, ഫ്യൂച്ചറിസ്ക്, ഇഷ്വറൻസ് പാൽമീസ്റ്റാൻ നോർത്ത്, ഐശ്വര്യ എന്റർടൈൻമെന്റ്സ്, കൈരളി സൗത്ത് ഇന്ത്യൻ റസ്റ്ററന്റ്, ന്യൂസിലൻഡ് മൊബൈൽസ് എന്നിവരും സഹ പ്രായോജകരാണ്. കേരള വിഭവങ്ങൾ അടങ്ങിയ നാടൻ ഭക്ഷണശാല തിയറ്ററിൽ പ്രവർത്തിക്കും.

ഏവരേയും രംഗവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കിവി ഇന്ത്യൻസ് ചെയർമാൻ ജോസഫ് ജോർജ് പറഞ്ഞു.

വിവരങ്ങൾക്ക്: ജോസഫ് ജോർജ് 0220597027.

റിപ്പോർട്ട്: സോബി ബർണാർഡ് തോമസ്