ഗില്ലിംഗ്ഹാം കെന്റിൽ കന്യാമറിയത്തിന്റെ തിരുനാൾ ഒക്ടോബർ 16ന്
Friday, October 7, 2016 8:16 AM IST
ഗില്ലിംഗ്ഹാം: കെന്റ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഒക്ടോബർ 16ന് (ഞായർ) ആഘോഷിക്കുന്നു.

ഔവർ ലേഡി ഓഫ് ഗില്ലിംഗ്ഹാം സീറോ മലബാർ ചർച്ചിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. തുടർന്നു മതബോധന കുട്ടികളുടെ വാർഷികാഘോഷവും നടത്തുന്നു.

തിരുക്കർമങ്ങളിൽ പങ്കുചേർന്ന് കന്യാമറിയത്തിന്റെ മധ്യസ്‌ഥതയിൽ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. ഹാൻസ് പുതിയകുളങ്ങര, കൈക്കാരന്മാരായ ജോമോൻ ജോർജ്, ജോസഫ് കുര്യൻ എന്നിവർ അറിയിച്ചു.

വിലാസം: Our Lady of Gillingham R.C. Church, 2A Ingram Road, Gillingham Kent, ME7 1YL.

റിപ്പോർട്ട്: ജിജോ അരയത്ത്