നാലാമത് കെഎംസിസി വോളി നവംബർ മൂന്നിന്
Friday, October 7, 2016 8:15 AM IST
റിയാദ്: കെഎംസിസി കോഴിക്കോട് സിറ്റി*നാലാമത് അന്താരാഷ്ര്‌ട വോളിബാൾ ടൂർണമെന്റ്*ബത്ഹയിൽ ഷിഫ അൽ ജസീറ ക്ലിനിക്കിന് പിറകുവശമുള്ള*

ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നവംബർ മൂന്നിന് (വ്യാഴം) രാത്രി ആരംഭിക്കും.

വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രിയിലാണ് മത്സരങ്ങൾ. ജേതാക്കൾക്ക് നാലായിരം സൗദി റിയാലും ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സ്‌ഥാനക്കാർക്ക് രണ്ടായിരം സൗദി റിയാലും*ട്രോഫിയും ലഭിക്കും.

ടൂർണമെന്റ് നടത്തിപ്പിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. അഷ്റഫ് വേങ്ങാട്ട്, കുന്നുമ്മൽ കോയ, ടി.എം. അഹമ്മദ് കോയ, വി.കെ. മുഹമ്മദ്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, വി.എം. അഷ്റഫ്, മുസ്തഫ കവ്വായി, എം. മൊയ്തീൻ കോയ, കെ.കെ. കോയാമു ഹാജി, നൗഫൽ പാലക്കാടൻ, ആദം ഒജിന്റകം, തേനുങ്ങൾ അഹമ്മദ് കുട്ടി എന്നിവർ രക്ഷാധികാരികളും എസ്.വി. അർഷുൽ അഹമ്മദ് ചെയർമാൻ,*

അബ്ദുൽ നാസർ മാങ്കാവ് ജനറൽ കൺവീനർ അബൂബക്കർ പയ്യാനക്കൽ*ചീഫ് കോഓർഡിനേറ്റർ ജാഫർ സാദിക്ക് സി.പി. സൈദു മീഞ്ചന്ത കോഓർഡിനേറ്റർമാർ*അബ്ദുള്ള കോട്ടാംപറമ്പ് ട്രഷറർ, സി.പി. മുസ്തഫ, യു.പി. മുസ്തഫ, മുജീബ് ഉപ്പട, കെ.പി. മുഹമ്മദ് കളപ്പാറ,അബ്ദുസമദ് കൊടിഞ്ഞി*

ഉസ്മാനലി പാലത്തിങ്ങൽ, ബഷീർ താമരശേരി, വൈസ് ചെയർമാൻമാർ, ജലീൽ തിരൂർ, അക്ബർ വേങ്ങാട്ട് ,അബ്ദുറഹ്മാൻ ഫറോഖ്,ഷമീർ പറമ്പത്ത്, മിർഷാദ് ബക്കർ, എം.എ. ശുക്കൂർ, ലത്തീഫ് മാവൂർ കൺവീനർമാരായും*വിവിധ സബ്കമ്മിറ്റി ചെയർമാൻ കൺവീനർമാരായി*റാഷിദ് ദയ, നജ്മുദ്ധീൻ കിണാശേരി,ഫിറോസ് ചേളന്നൂർ (പബ്ലിസിറ്റി), ഉമ്മർ മീഞ്ചന്ത,റഷീദ് പടിയങ്ങൾ അസ്ലം കിണാശേരി (ഗ്രൗണ്ട്), ഷൗക്കത്ത് പന്നിയങ്കര, റിയാസ് തോടന്നൂർ, റഷീദ് കറുവങ്ങാട് (ടെക്നിക്കൽ), നൗഷാദ് മാത്തോട്ടം, നജ്മുദ്ദീൻ കിണാശേരി, ഷാനിർ ബാബു എടത്തനാട്ടുകാര (ഫുഡ്), ഗഫൂർ എസ്റ്റേറ്റുമുക്ക്, നൗഫൽ താനൂർ, കെ.പി. ഇബ്രാഹിം (വോളന്റിയർ), പി.ടി. അൻസാരി കുറ്റിച്ചിറ, ഇസ്മായിൽ കാറോളം, ഉമ്മർ പന്നിയങ്കര (സ്പോൺസർ), ഹനാൻ ബിൻ ഫൈസൽ, സഫീർ പറവണ്ണ (മീഡിയ) എന്നിവരേയും തെരഞ്ഞെടുത്തു.