ഫ്രാൻസും ജർമനിയും സൈനിക സൗകര്യങ്ങൾ പങ്കുവയ്ക്കും
Thursday, October 6, 2016 8:13 AM IST
ബർലിൻ: വ്യോമ താവളവും സൈനികർക്കുള്ള യാത്രാ വിമാനങ്ങളും പങ്കുവയ്ക്കാൻ ജർമനിയും ഫ്രാൻസും തമ്മിൽ ധാരണ. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ധാരണകൾ രൂപപ്പെടുന്നത്.

സി–130ജെ സൂപ്പർ ഹെർക്കുലീസ് സൈനിക യാത്രാ വിമാനങ്ങൾ പങ്കുവയ്ക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഴാങ് യ്വെസ് ലെ ഡ്രിയാൻ പാരീസിൽ അറിയിച്ചു.

2021ലാണ് കരാർ യാഥാർഥ്യമാവുകയെന്ന് ഇതുസംബന്ധിച്ച കരാർ ഒപ്പുവയ്ക്കാൻ പാരീസിലെത്തിയ ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൻ ഡെർ ലെയൻ വ്യക്‌തമാക്കി. ജർമനി ഇത്തരത്തിൽ നാലു മുതൽ ആറു വരെ പുതിയ വിമാനങ്ങൾ വാങ്ങുകയും അവ ഫ്രാൻസിലെ വ്യോമ താവളത്തിൽ സൂക്ഷിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ