ജർമനിയിൽ മലങ്കര കത്തോലിക്കാ സഭയുടെ പുന:രൈക്യ വാർഷികം ആഘോഷിച്ചു
Thursday, October 6, 2016 8:11 AM IST
ബോൺ: മലങ്കര കത്തോലിക്കാസഭയുടെ എൺപത്തിയാറാം പുന:രൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. സെപ്റ്റംബർ 24ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബോണിലെ സെന്റ് എലിസബത്ത് ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയോടെ പരിപാടികളുടെ ആദ്യഭാഗം ആരംഭിച്ചു.

ഫ്രാങ്ക്ഫ്രർട്ട് മിഷൻ സെക്രട്ടറിയും സിനഡ് കമ്മീഷൻ അംഗവുമായ ജോർജ് മുണ്ടേത്ത് ആമുഖ പ്രസംഗം നടത്തി. സീറോ മലങ്കര ഡൽഹി, ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ് മുഖ്യകാർമികത്വം വഹിച്ച സമൂഹബലിയിൽ മോൺ. മാർക്കൂസ് ഹോഫ്മാൻ (ബിഷപ് വികാർ, കൊളോൺ അതിരൂപത), ഫാ. റോബർട്ട് എണ്ണവിള (കമ്യൂണിയോ ക്രിസ്റ്റി, മെഷേർനിഷ്), ഫാ.ജോസഫ് ചേലംപറത്ത്(കൊളോൺ അതിരൂപത), ഫാ.ചാക്കോ വെള്ളംചാലിൽ(റോം), ജർമനിയിലെ മലങ്കര സഭയുടെ കോഓർഡിനേറ്ററും ചാപ്ളിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹ കാർമികരായിരുന്നു. ഫാ.ബിജു ചാവടിമുരുപ്പേൽ(മിലാൻ, ഇറ്റലി) ന്റെ നേതൃത്വത്തിൽ ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഡോ. ജേക്കബ് മാർ ബർണബാസ് അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു. ജർമനിയിലെ മലങ്കര സഭയുടെ കോഓർഡിനേറ്ററും ചാപ്ലിനുമായ ഫാ. സന്തോഷ് തോമസ് ജർമൻ ബിഷപ് കോൺഫ്രൻസിനെ പ്രതിനിധീകരിച്ച് വിദേശികളുടെ അധ്യാൽമിക കാര്യങ്ങളുടെ ചുമതലയുള്ള നാഷണൽ ഡയറക്ടർ സ്റ്റെഫാൻ ഷൊയെ, മോൺ.ഡോ.മാർക്കൂസ് ഹോഫ്മാൻ, ഫാ. സന്തോഷ് തോമസ്, പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് എന്നിവർ പ്രസംഗിച്ചു. ജാസ്മിൻ കർണാശേരിൽ, സബീനെ പുലിപ്ര എന്നിവർ ഗാനം ആലപിച്ചു. ജനീഫർ കർണാശേരിൽ, ജാൻസി എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു. പാപ്പാമംഗള ഗാനത്തോടെ പരിപാടികൾ സമാപിച്ചു. തുടർന്നു പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടന്നു.

ഫാ. സന്തോഷിന്റെ നേതൃത്വത്തിൽ സെക്രട്ടറി വർഗീസ് കർണാശേരിൽ, ട്രഷറർ മാത്യു വർഗീസ, ജോർജ് മുണ്ടേത്ത് എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ