മോഡേൺ സ്കൂൾ ഗാന്ധിജയന്തി ആചരിച്ചു
Thursday, October 6, 2016 8:10 AM IST
റിയാദ്: അഹിംസയുടെ മാർഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നയിച്ച രാഷ്ട്രപിതാവ് മഹാത്മജിയുടെ ജൻമദിനം റിയാദിലെ മോഡേൺ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സേവനദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ സ്കൗട്ട് കേഡറ്റുകളും മറ്റ് വിദ്യാർഥികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.

പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ്, സീനിയർ വൈസ് പ്രിൻസിപ്പൽ അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ ശാഫിമോൻ, ഹെഡ്മിസ്ട്രസ് സാജിത, പ്രൈമറി വിഭാഗം തലവൻ സീനത്ത് ആക്കിഫ്, എം.ടി.പി. മുനീർ, സിറാജുദ്ദീൻ, ജാഫർ മൊടക്കളി, സ്കൗട്ട് മാസ്റ്റർ മണ്ണിൽ അബൂബക്കർ എന്നിവർ ഗാന്ധിജി അനുസ്മരണചടങ്ങിൽ സംസാരിച്ചു.

അധ്യാപകരായ ജാബിർ തയ്യിൽ, ജിജോ കെ. ജോർജ്, പി. മുനീർ, സാജുദ്ദീൻ, ക്രിസ്റ്റിന ആനന്ദ്, സരസ്വതി ബാലകൃഷ്ണൻ, എലിസ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ