ടീൻസ് ക്ലാസ് ഓഗസ്റ്റ് എട്ടിന്
Thursday, October 6, 2016 6:52 AM IST
ദുബായ്: കൗമാര പ്രായക്കാരായ വിദ്യാർഥികൾക്കുവേണ്ടി മതകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി ദുബായ് ഹംരിയ്യയിലുള്ള ദാറുൽ ബിർ സൊസൈറ്റി സ്റ്റഡി സെന്ററിൽ ടീൻസ് ക്ലാസ് തുടങ്ങുന്നു.

ശനിയാഴ്ചകളിൽ രാവിലെ 8.30 മുതൽ 1.30 വരെയാണ് ക്ലാസ്. വിദ്യാഭ്യാസ, സൈക്കോളജി വിദഗ്ധർ ഉൾക്കൊള്ളുന്ന പ്രത്യേക പാനൽ തയാറാക്കിയ പാഠ്യപദ്ധതി പ്രകാരം അറബിക് ഭാഷ, സ്പോക്കൺ അറബിക്, ഖുർആൻ, ചരിത്രം, വിശ്വാസം, സ്വഭാവം, ഇസ്ലാമിക വ്യക്‌തിത്വം, വ്യക്‌തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ. 13 മുതൽ 18 വയസുവരെ പ്രായമുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 7647063, 056 7361692.