സൂറിച്ചിൽ മാർ സ്റ്റീഫൻ ചിറപ്പണത്തിന് സ്വീകരണം നൽകുന്നു
Thursday, October 6, 2016 6:51 AM IST
സൂറിച്ച്: സീറോ മലബാർ സഭയുടെ യുറോപ്പിനുവേണ്ടിയുള്ള നിയുക്‌ത ബിഷപ്പും അപ്പോസ്തോലിക വിസിറ്റേറ്ററുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന് സ്വീകരണം നൽകുന്നു. ഒക്ടോബർ 21, 22, 23 തീയതികളിൽ നടക്കുന്ന സൂറിച്ച് ബൈബിൾ കൺവൻഷന്റെ സമാപന ദിവസത്തിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

സൂറിച്ച് ബോർവെഗിലെ തെരേസ ദേവാലയത്തിൽ നടക്കുന്ന കൺവൻഷനിൽ ബെൽത്തങ്ങാടി രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി, ഫാ. അരുൺ കളമറ്റത്തിൽ എന്നിവരാണ് കൺവൻഷൻ നയിക്കുക.

21ന് ഉച്ചകഴിഞ്ഞ് ഒന്നു മുതലും 22ന് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 4.30 വരെയും 23ന് ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടു വരെയുമാണ് കൺവൻഷൻ.

23ന് വൈകുന്നേരം മാർ സ്റ്റീഫൻ ചിറപ്പണത്തിന് സ്വീകരണം നൽകും. തുടർന്ന് ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കും. ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ കമ്യൂണിറ്റി ചാപ്ലയിൻ ഫാ.തോമസ് പ്ലാപ്പള്ളിൽ, അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പാലം എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ