അറ്റ്ലാന്റ ഇമ്മാനുവൽ സിഎസ്ഐ കൺവൻഷൻ ഒക്ടോബർ ഏഴു മുതൽ
Thursday, October 6, 2016 6:46 AM IST
അറ്റ്ലാന്റ: ഇമ്മാനുവൽ സിഎസ്ഐ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് വാർഷിക കൺവൻഷൻ ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ഏഴിന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുർബാനയോടനുബന്ധിച്ച് സമാപനപ്രസംഗവും നടക്കും. പ്രമുഖ കൺവൻഷൻ പ്രസംഗികനും ഗായകനും കീബോർഡിസ്റ്റുമായ ബേബിക്കുട്ടി പുല്ലാടാണ് മുഖ്യപ്രഭാഷകൻ.

എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ യുവജനങ്ങൾക്കായി യൂത്ത് സെഷനും ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ബാബു സി. വർഗീസ് (കൺവീനർ), 7708805605 അലിയ സ്റ്റീഫൻ (സെക്രട്ടറി) 9097819941, ജേക്കബ് ചെറിയാൻ (ജോ. സെക്രട്ടറി) 7709828155 ആനിയമ്മ ജോൺ (ട്രഷറർ) 7709788341.

റിപ്പോർട്ട്: ജീമോൻ റാന്നി