അബാസിയയിൽ കെഐജി പൊതുസമ്മേളനം ഒക്ടോബർ ഏഴിന്
Thursday, October 6, 2016 6:42 AM IST
കുവൈത്ത് സിറ്റി: മത തീവ്രതക്കും ഭീകരതക്കുമെതിരെ കെഐജി നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒക്ടോബർ ഏഴിന് (വെള്ളി) വൈകുന്നേരം 6.30ന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ എയർ വേദിയിൽ നടക്കും.

സമൂഹത്തിൽ വർധിച്ചു വരുന്ന മതതീവ്ര നിലപാടുകൾക്കും ഭീകര പ്രവർത്തനങ്ങൾക്കുമെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുകയും വ്യക്‌തികളിലും സമൂഹത്തിലും ശരിയായ അവബോധം സൃഷ്‌ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സെപ്റ്റംബർ 10 നാണ് കെഐജി ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന് തുടക്കം കുറിച്ചത്. ഒക്ടോബർ 10ന് കാമ്പയിൻ സമാപിക്കും.

പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കെഐജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിക്കും. സക്കീർ ഹുസൈൻ തുവ്വൂർ, പി.ടി. ശരീഫ് തുടങ്ങിയവർ പ്രസംഗിക്കും. കൂടാതെ കുവൈത്തിലെ മത, സാംസ്കാരിക, രാഷ്ര്‌ടീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 55958594, 97220946.

റിപ്പോർട്ട്: സലിം കോട്ടയിൽ