പ്രവാസികൾക്ക് ഒപ്പം സഹായ പദ്ധതി പത്മശ്രീ മോഹൻലാൽ ഉദ്ഘാടനം ചെയ്തു
Wednesday, October 5, 2016 5:57 AM IST
കൊച്ചി: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ മാതൃക തീർത്തുകൊണ്ട് ലാൽ കെയെഴ്സ് ബഹറിൻ കഷ്‌ടത അനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം നൽകുവാനായി തുടക്കം കുറിച്ച ‘പ്രവാസികൾക്ക് ഒപ്പം’ എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മോഹൻലാൽ എറണാകുളത്ത് നിർവഹിച്ചു.

പദ്ധതിയുടെ ആദ്യ ധനസഹായം കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശിയും മുൻ പ്രവാസിയുമായ ജോണിക്കുട്ടിയുടെ ചികിത്സയ്ക്കു ധനസമാഹരണം നടത്തുന്ന ‘തണൽ പെരുമ്പുഴ’ സംഘടനയുടെ ഭാരവാഹിക്ക് മോഹൻലാൽ കൈമാറി.

ചടങ്ങിൽ ബഹറിൻ ലാൽ കെയെഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ, ലിജീഷ്, പ്രദീപ്, സുമേഷ്, തണൽ പെരുമ്പുഴ, ട്രഷറർ ധനേഷ് എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ മൂന്നു വർഷങ്ങളായി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ലാൽ കെയെഴ്സ് ബഹറിനേയും അതിന്റെ പ്രവർത്തകരെയും മോഹൻലാൽ അഭിനന്ദിച്ചു.