യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ആസ്റ്റിനിൽ ഓണം ആഘോഷിച്ചു
Wednesday, October 5, 2016 5:56 AM IST
ടെക്സസ്: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ആസ്റ്റിനിൽ ഓണം ആഘോഷിച്ചു. മലയാളം വിദ്യാർഥികളുടെ ഓണപ്പാട്ടോടെ ആഘോഷത്തിനു തുടക്കമായി. മലയാള വിഭാഗം മേധാവിയായ ഡോ. റോഡ്നി മോഗ് മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിച്ചു. ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ സംസ്കൃത വിഭാഗം പ്രഫസർ ഡോ. ഡൊണാൾഡ് ആർ. ഡേവിസ്, മലയാളി സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ താമരവേലിൽ എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന ഓണക്കളികളായ കസേരകളി, അത്തപൂക്കളമത്സരം എന്നിവയും വിവഭസമൃദ്ധമായ ഓണസദ്യയും യൂണിവേഴ്സിയുടെ ചരിത്രത്തിൽ ഒരു പുത്തൻ അനുഭവമായിരുന്നു. കായിക മത്സരങ്ങൾക്ക് വൈസ് പ്രസിഡന്റ് സെബി പൊയ്കയിൽ നേതൃത്വം നൽകി. യൂണിവേഴ്സിറ്റി മലയാളം പ്രഫസറും മലയാളി അസോസിയേഷന്റെ യൂണിവേഴ്സിറ്റി അഡ്വൈസറുമായ ഡോ. ദർശന മനയത്തു ശശി ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി. യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ആഘോഷ പരിപാടികൾ സ്പോൺസർ ചെയ്തത്.

<ആ>റിപ്പോർട്ട്: എബി ആനന്ദ്