സ്വിറ്റ്സർലൻഡിൽ വനിതാ സംഘടന രൂപീകരിച്ചു
Wednesday, October 5, 2016 5:55 AM IST
ബാസൽ: സ്വിറ്റ്സർലൻഡിലെ വനിതകൾ വനിതകൾക്കായി ഒരു കൂട്ടായ്മ രൂപീകരിച്ചു. സ്വിസ് കേരള വനിതാ ഫോറം എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ സ്ത്രീകളുടെ പ്രശ്നങ്ങളും വൈഷമ്യതകളും ചർച്ച ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്താൻ കൂട്ടായി ചിന്തിക്കുകയും ചെയ്യുക, കേരളത്തിൽ അവശത അനുഭവിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും കാരുണ്യപ്രവർത്തനത്തിലൂടെ സഹായിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

സംഘടനയുടെ പുതിയ ഭാരവാഹികളായ സൂസൻ പൂത്തുള്ളി (പ്രസിഡന്റ്), ലീന കുളങ്ങര (സെക്രട്ടറി), ലിസി കാവുങ്ങൽ (ട്രഷറർ), പിആർഒ ആയി ലീമ വള്ളാടിയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി ജെസി പെരേപ്പാടൻ, ആനി മരിയ സിറിയക്കും എക്സിക്യൂട്ടീവ് അംഗങ്ങളായി ടോൾജി കിഴക്കേവീട്ടിൽ, ദീപ മാത്യു, അനു ലിപിൻ, ജയ്ൻ പറാണികുളങ്ങര എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ