ടിഎംഎക്ക് പുതിയ നേതൃത്വം
Wednesday, October 5, 2016 5:52 AM IST
ലണ്ടൻ: യുകെയിലെ സൗത്ത് വെസ്റ്റ് സോമർസെറ്റിലെ ടൗൺടോണിലുള്ള മലയാളി അസോസിയേഷനായ ടിഎംഎയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഒക്ടോബർ ഒന്നിന് ടോൺടോണിലെ ട്രീഡന്റ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ഡോ. എം.കെ. അജിത്, സാജൻ ജോർജ് (വൈസ് പ്രസിഡന്റ്), ബോബി ചാക്കോ (സെക്രട്ടറി), സജിൽ ടോം അഗസ്റ്റിൻ (ജോ. സെക്രട്ടറി), അനിൽ ജോർജ് (ട്രഷറർ) എന്നിവരെയും പന്ത്രണ്ട് അംഗം ഭരണസമിതിയേയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ