ദുബായ് കെഎംസിസി മൈ ഡോക്ടർ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ ഏഴിന്
Wednesday, October 5, 2016 5:49 AM IST
ദുബായ്: ദുബായ് കെഎംസിസി മൈ ഡോക്ടർ ആസ്റ്റർ മലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിർണയ ചികിത്സാമരുന്ന് വിതരണ ക്യാമ്പ് ഒക്ടോബർ ഏഴിന് (വെള്ളി) രാവിലെ എട്ടു മുതൽ ദുബായ് കെഎംസിസി അൽ ബറാഹ ആസ്‌ഥാനത്ത് നടക്കും.

ക്യാമ്പിൽ ഇഎൻടി, ജനറൽ മെഡിസിൻ, ഡെന്റൽ എന്നീ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ്ജിപിടി, പ്രമേഹം,രക്‌ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടാതാണ്.

തുടർ ചികിത്സക്ക് വരുന്നവർ പഴയ റിപ്പോർട്ടുകൾ കൊണ്ടുവരേണ്ടതാണെന്ന് ഹെൽത്ത് വിംഗ് ചെയർമാൻ ആർ. ഷുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 042727773.

റിപ്പോർട്ട്: റഹ്മത്തുള്ള തൈയിൽ