ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ സജീവമായി
Tuesday, October 4, 2016 4:55 AM IST
റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ എം.ടി.വാസുദേവൻ നായരുടെ അമ്മയ്ക്ക് എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കിട്ട് മുനീർ വട്ടേക്കാട്ടുകാര ഉദ്ഘാടനം ചെയ്തു.

ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ ‘എന്റെ വായന’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി അറബ് ലോകത്തെ ബദുക്കളുടെ വാമൊഴി സംസ്കാരത്തിന്റെ സർഗാവിഷ്കാരങ്ങൾ മുതൽ ആധുനിക അറബ് ജീവിതത്തിന്റെ സർഗവിസ്ഫോടനങ്ങൾ വരെ ഉൾക്കൊള്ളുന്ന അന്വേഷണങ്ങളുടെ പുസ്തകം ‘അറബ് സംസ്കൃതി വാക്കുകൾ വേദനകൾ’ എന്ന വി. മുസഫർ അഹമ്മദിന്റെ പുസ്തകം ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. ജയചന്ദ്രൻ മൊകേരിയുടെ തീക്ഷ്ണമായ ജയിലനുഭവങ്ങളുടെ ഓർമ കുറിപ്പ് തക്കിജ്‌ജ അനിത നസീം അവതരിപ്പിച്ചു. ‘ഒരു മുടന്തന്റെ സുവിശേഷം’ എന്ന കൽപറ്റ നാരായണന്റെ കവിതകളുടെ സമാഹാരത്തിന്റെ വായനാനുഭവം ജാബിറലി പങ്കുവച്ചു. ലോകപ്രശസ്ത മാധ്യമപ്രവർത്തകൻ ജോൺ സിംപ്സൺ രചിച്ച ‘നോട്ട് ക്വയറ്റ് വേൾഡ്സ് എൻഡ്’ എന്ന പുസ്തകം സി.വി. മൻമോഹൻ അവതരിപ്പിച്ചു. ഇ. സന്തോഷ് കുമാർ വിവർത്തനം ചെയ്ത റെയ്നർ മാറിയ റിൽകെയുടെ ‘യുവ കവിക്കുള്ള കത്തുകൾ’ എന്ന പുസ്തകം എം.ഫൈസലും വേലായുധൻ പണിക്കശേരി വിവർത്തനം ചെയ്ത അൽ ഇദ്രീസിയുടെ ഇന്ത്യ മുഹമ്മദ്കുഞ്ഞി ഉദിനൂരും അവതരിപ്പിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ ജയചന്ദ്രൻ നെരുവമ്പ്രം, ജോസഫ് അതിരുങ്കൽ, പ്രിയ സന്തോഷ്, ശമീം തളാപ്രത്ത്, റസൂൽ സലാം, വിജയകുമാർ, യൂസഫ് പ എന്നിവർ സംസാരിച്ചു. സഫ്ദർ, പ്രകാശൻ, വിജയൻ, വിജയൻ വയനാട്, എ.പ്രദീപ് കുമാർ, അഷ്ഫാക്, സമീഷ്, ഉമ്മർ വി.പി, ഷൈജു ചെമ്പൂര്, അഖിൽ, നന്ദൻ, ജോഷി പെരിഞ്ഞനം, വിജയകുമാർ, നജ്മ, സംഗീത, നൗഫൽ പൂവക്കുറിശി, ഋഷികേശ്,ഫാത്തിമ സഹ്റ, നിഷാൽ നൗഫൽ എന്നിവർ സംബന്ധിച്ചു. പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.