ഓണം– ഈദ് ആഘോഷം നടത്തി
Tuesday, October 4, 2016 4:46 AM IST
കുവൈത്ത്: അബാസിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ കോർണർ കാസ്റ്റിൽ റസിഡന്റ്സ് ഗ്രൂപ്പിന്റെ ഓണം– ഈദ് സംഗമം അബാസിയ റിഥം ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

അനിൽ കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ജോൺ ജോർജ് അധ്യക്ഷത വഹിച്ചു. എസ്.എസ്. സുനിൽ, മഹേഷ്, ഷിജോപുല്ലംപള്ളി, ജിൽസ്, ജോമി, ബിജു ആന്റോ, പ്രസന്നൻ, ഷിജോ ജേക്കബ്, റോസമ്മ, ടെൻസി, ലിബി, ഫെസ്റ്റോ, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.

തുടർന്നു വിവിധ കലാ പരിപാടികളും എലൻസ മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ