ക്നാനായ ചാപ്ലെയിൻസിക്ക് സ്വന്തമായ ഗാനം
Monday, October 3, 2016 8:11 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ക്നാനായ ചാപ്ലെയിൻസിക്ക് സ്വന്തം ഗാനമായി. യുകെകെസിഎയുടെ പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റ് അംഗമായ ഷാജി ചരമേൽ രചിച്ച് കെസ്റ്റർ ആലപിച്ച ഗാനം പ്രഥമ ക്നാനായ തിരുനാൾ ദിവസം പ്രകാശനം ചെയ്തു.

തിരുനാളിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ട് അവാർഡും ഫലകവും നൽകി ഷാജി ചരമേലിനെ ആദരിച്ചു.

കോട്ടയം അതിരൂപതയിലെ ഓരോ ഇടവകൾക്കും തങ്ങളുടെ ദേവാലയ മധ്യസ്‌ഥനെ പ്രകീർത്തിക്കുന്ന സ്വന്തമായ ഗാനങ്ങൾ ഉണ്ട്. യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലെയിൻസിയുടെ പ്രഥമ തിരുനാളിനോട് അനുബന്ധിച്ച് ക്നാനായ ചാപ്ലെയിൻസിക്കും തങ്ങളുടെ മധ്യസ്‌ഥനെ പ്രകീർത്തിക്കുന്ന ഗാനം സ്വന്തമായി ലഭിച്ചതിൽ ഓരോ ക്നാനായക്കാരനും അഭിമാനിക്കാവുന്നതാണ്.

റിപ്പോർട്ട്: സഖറിയ പുത്തൻകളം