ഇടപ്പാളയം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
Monday, October 3, 2016 4:52 AM IST
അബുദാബി: എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മയായ ‘ഇടപ്പാളയം’ പ്രശസ്ത സാൻഡ് ആർടിസ്റ്റ് ഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു. യുഎഇയുടെ രാഷ്ര്‌ടപിതാവ് ഷെയ്ഖ് സായിദിന്റ ചിത്രം മണലുപയോഗിച്ച് ആലേഖനം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്.

ഇടപ്പാളയം സെക്രട്ടറി ഹബീബ് റഹ്മാൻ, പ്രോഗ്രാം കൺവീനർ നൗഷാദ് കല്ലംപുള്ളി, നെല്ലറ ഷംസുദ്ദീൻ, ത്വൽഹത്ത്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മനോജ്, പ്രസിഡന്റ് രജീഷ് എന്നിവർ സംസാരിച്ചു. ഹൈദ്രോസ് ഹാജി, താഹ മാസ്റ്റർ, കാദർഷാ, ഉദയൻ എടപ്പാൾ എന്നിവരെ ആദരിച്ചു. തുടർന്നു ഗാനമേളയും നടന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള