അമേരിക്കൻ മലയാളി സമൂഹത്തിന്റേയും ഫിലഡൽഫിയ പോലീസിന്റേയും സംയുക്‌ത യോഗം ഒക്ടോബർ അഞ്ചിന്
Monday, October 3, 2016 4:48 AM IST
ഫിലഡൽഫിയ: കുറ്റകൃത്യങ്ങൾ കുറയ്ക്കുവാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പിക്കുവാനും മലയാളി സമൂഹവും ഫിലഡൽഫിയ പോലീസും സംയുക്‌തമായി യോഗം ചേരുന്നു.

ഒക്ടോബർ അഞ്ചിന് (ബുധൻ) വൈകുന്നേരം ഏഴിന് ഫിലഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള അതിഥി റസ്റ്ററന്റിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളി കുടുംബങ്ങളെ മാത്രം ലക്ഷ്യമാക്കി കവർച്ചകളും വർഗീസ അധിക്ഷേപങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഒത്തുചേരലെന്നത് ശ്രദ്ധേയമാണ്.

കുറ്റകൃത്യങ്ങൾ എങ്ങനെ ഒഴിവാക്കാം, അവ എങ്ങനെ നിയമപാലകരുടെ ശ്രദ്ധയിൽ എത്തിക്കാം, അവർക്കുള്ള സംരക്ഷണം എന്താണ്. പരാതി രേഖപ്പെടുത്തിയാൽ അതിന്റെ തുടർ നടപടികളെന്താണ്, നീതി ഉറപ്പാക്കുന്ന രീതി എന്താണ് തുടങ്ങിയ മേഖലയിൽ ബോധവത്കരണം നടത്തുകയും

ഫിലഡൽഫിയ പോലീസുമായി ഒരു ഊഷ്മള ബന്ധം സൃഷ്ടിക്കുവാനും നിലനിർത്തുവാനുമാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.

വിവരങ്ങൾക്ക്: സുധ കർത്ത 267 575 7333, അലക്സ് തോമസ് 215 850 5268.