ഗോൾഡ് കോസ്റ്റിൽ മാതാവിന്റെ തിരുനാൾ ഒക്ടോബർ 15ന്
Monday, October 3, 2016 4:42 AM IST
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് (ശനി) പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

രാവിലെ 9.45ന് സേക്രഡ് ഹാർട്ട് ക്ലിയർ അയലന്റ് ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റോടെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്നു ജപമാല, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. വർഗീസ് വാവോലിൽ, ഫാ. ഏബ്രഹാം കഴുനടിയിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, ഗോൾഡ് കോസ്റ്റ് റിഥം ഓർക്കസ്ട്രയുടെ ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും.

മേരി മാതാ സൺഡേ സ്കൂൾ വിദ്യാർഥികൾ, യുവജനങ്ങൾ, ഗോൾഡ് കോസ്റ്റ് വോയ്സ് എന്നിവരുടെ നേതൃത്വത്തിൽ കൾചറൽ പ്രോഗ്രാമും സ്നേഹവിരുന്നും ഈ വർഷത്തെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

തിരുനാളിന്റെ വിജയത്തിനായി ജോഷി ജോസഫ്, റെജി ജോസഫ്, സാജൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ചെറിയാൻ തോമസ്