പ്രസവാവധി പങ്കുവയ്ക്കൽ നിർദേശം സ്വിസ് പാർലമെന്റ് തള്ളി
Saturday, October 1, 2016 8:06 AM IST
ബേൺ: പ്രസവാവധി കുട്ടിയുടെ അച്ഛനനമ്മമാർക്ക് 18 മാസം വീതിച്ചെടുക്കാനുള്ള നിർദേശം സ്വിസ് പാർലമെന്റിന്റെ അധോസഭ വോട്ടിനിട്ട് തള്ളി.

പതിനെട്ടു മാസത്തിൽ കുറഞ്ഞത് ആറു മാസം കുട്ടിയുടെ അച്ഛന് അവധിയെടുക്കാം എന്നതായിരുന്നു വ്യവസ്‌ഥ. 134 എംപിമാർ നിർദേശത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 55 പേർ അനുകൂലിച്ചു.

ഇത്തരത്തിൽ അവധി അനുവദിക്കുന്നത് അധികച്ചെലവിനു കാരണമാകുമെന്ന് എതിർത്ത എംപിമാർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ