കവൻട്രി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിൽ സ്തേഫാനോസിന് സ്വീകരണം ഒക്ടോബർ രണ്ടിന്
Saturday, October 1, 2016 4:46 AM IST
കവൻട്രി: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത സഹായ മെത്രാൻ മാർ സ്തേഫാനോസിന് കവൻട്രി മലങ്കര കാത്തലിക് മിഷനിൽ ഒക്ടോബർ രണ്ടിന് (ഞായർ) സ്വീകരണം നൽകുന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ ജോൺ ഫിഷർ ദേവാലയത്തിലെത്തുന്ന മെത്രാപ്പോലീത്തായെ ചാപ്ലിൻ ഫാ. തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് മാർ സ്തേഫാനോസ് മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് മടുക്കംമൂട്ടിൽ സഹകാർമികനാകും. തിരുക്കർമങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും മിഷൻ ചാപ്ലിൻ ഫാ.തോമസ് മടുക്കംമൂട്ടിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജിജി 07460887206, മാത്യു 07838 767226.

പള്ളിയുടെ വിലാസം: St. John Fisher Church Coventry, CV2 3DL.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ