നൃത്താഞ്ജലി അൻഡ് കലോത്സവം 2016: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
Saturday, October 1, 2016 4:45 AM IST
ഡബ്ലിൻ: നവംബർ നാല്, അഞ്ച് (വെള്ളി, ശനി) തീയതികളിൽ ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസിന്റെ ‘നൃത്താഞ്ജലി അൻഡ് കലോത്സവ’ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

നൃത്താഞ്ജലി വെബ്സൈറ്റിലൂടെയാണ് മത്സരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും സുഗമമായ നടത്തിപ്പും മൂല്യനിർണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് www.nrithanjali.com എന്ന വെബ്സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാനി തീയതി ഒക്ടോബർ 15 ആണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ