ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസ് ഓണം ആഘോഷിച്ചു
Friday, September 30, 2016 8:41 AM IST
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഫിലഡൽഫിയ പ്രൊവിൻസ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.

റീജണൽ ചെയർമാൻ ജോർജ് പനയ്ക്കൽ ഓണസന്ദേശം നൽകി. പ്രസിഡന്റ് രാജു പടയാട്ടിൽ, വൈസ് ചെയർപേഴ്സൺ വനജ പനയ്ക്കൽ, സെക്രട്ടറി സ്വപ്ന സജി, മുൻ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ട്രഷറർ ജോർജ് അമ്പാട്ട്, മുൻ ഇലക്ഷൻ കമ്മീഷണർ ജോസഫ് ചെറിയാൻ, പ്രോഗ്രാം കോഓർഡിനേറ്റർ ജോസ് പാലത്തിങ്കൽ, സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ജോയി കരുമത്തി, ഡബ്ല്യുഎംസി അംഗങ്ങളായ ജേക്കബ് പൗലോസ്, ജയിംസ് കുരുവിള എന്നിവർ സംസാരിച്ചു. തുടർന്നു വിവിധ കലാപരിപാടികളും ഓണം സദ്യയും നടന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം