ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവകയിൽ ഓണാഘോഷം ഒക്ടോബർ ഒമ്പതിന്
Friday, September 30, 2016 8:39 AM IST
ന്യൂഡൽഹി: ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാർ ഇടവകയിൽ ഓണാഘോഷം ഒക്ടോബർ ഒമ്പതിന് (ഞായർ) ആഘോഷിക്കുന്നു. രാവിലെ എട്ടിന് വിശുദ്ധ കുർബാനക്കുശേഷം നടക്കുന്ന ആഘോഷത്തിൽ കുട്ടികളുടെ കലാപരിപാടികൾ, നൃത്തം, വടംവലി, ഓണസദ്യ എന്നിവ നടക്കും. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ ശ്യാം ശർമ മുഖ്യാതിഥിയായിരിക്കും. വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ ഓണ സന്ദേശം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്