ഷിഫാ അൽ ജസീറ പോളിക്ലീനിക് പ്രവർത്തനം ആരംഭിച്ചു
Friday, September 30, 2016 8:38 AM IST
മസ്കറ്റ്: പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ഷിഫാ അൽ ജസീറ ഒമാനിലെ ആദ്യ പോളിക്ലിനിക് മസ്കറ്റിലെ അൽഖുവെയറിൽ പ്രവർത്തനം ആരംഭിച്ചു.

സയിദ് തൈമൂർ മോസ്കിനു സമീപം പ്രവർത്തനം ആരംഭിച്ച പോളി ക്ലിനിക്കിന്റെ ഉദ്ഘാടനം ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി മൊഹമ്മദ് അൽ ഹോസ്നി നിർവഹിച്ചു. എച്ച്എസ്ബിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജുമാ അൽ ജുമാ, ബഹറിൻ രാജ കുടുംബാംഗം ഷെയ്ഖ് നൂർ ബിൻത് ഖലീഫ അൽ ഖലീഫ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും ഷിഫാ അൽ ജസീറ ഗ്രൂപ്പ് സ്‌ഥാപകനും ചെയർമാനുമായ ഡോ. കെ.റ്റി. റബീയുള്ള, എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ സിദ്ദിഖ് വലിയകത്ത്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മിഡിൽ ഈസ്റ്റിൽ ആതുര ശുശ്രൂഷാ രംഗത്ത് മുൻപന്തിയിലുള്ള ഗ്രൂപ്പ് ഒമാനിൽ നാല് സ്‌ഥാപനങ്ങൾ കൂടി വരും മാസങ്ങളിൽ ആരംഭിക്കും.

ജനറൽ മെഡിസിൻ, യൂറോളജി, നെഫ്രോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി തുടങ്ങിയ വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കിൽ, സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലുള്ള ചികിത്സാ സേവനങ്ങളാവും ലഭ്യമാവുകയെന്ന് ഗ്രൂപ്പ് വക്‌താവ് ദീപികയോട് പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം