കരുണയുടെ ധ്യാനം ഒക്ടോബർ 29, 30, 31 തീയതികളിൽ
Friday, September 30, 2016 8:31 AM IST
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികത്തോടനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭ ‘കരുണയുടെ ധ്യാനം’ ഒക്ടോബർ 29, 30, 31 (ശനി, ഞായർ, തിങ്കൾ) തീയതികളിലും നവംബർ ഒന്നിന് (ചൊവ്വ) യുവജനങ്ങൾക്കായി (Teenage & Youth Convention) ഏകദിന ധ്യാനവും നടത്തുന്നു. ബ്ലഞ്ചാർഡ്സ് ടൗൺ (Blanchardstown, Clonee) പിബ്ബിൾസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം. പ്രശസ്ത ധ്യാനഗുരുവും കൊല്ലം സാൻ പിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡാനി കപ്പൂച്ചിൻ ആണ് ധ്യാനം നയിക്കുന്നത്.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ കോളജ് വിദ്യാർഥികൾ വരേയുള്ളവർക്ക് വിവിധ വിഭാഗങ്ങളായിട്ടാണ് ധ്യാനം. അയർലൻഡിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം. 18 വയസിനു താഴെയുള്ള കുട്ടികൾക്ക് ധ്യാനത്തിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ധ്യാന ദിവസം കൗണ്ടറിൽനിന്നു വാങ്ങി ഒപ്പിട്ടു നൽകണം.

കരുണയുടെ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപെടാനും ദൈവ ഐക്യത്തിൽ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാർഥനയാക്കി പ്രാർഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്‌ഞതാസ്ത്രോത്രങ്ങളോടെ നമ്മുടെ യാചനകൾ ദൈവ സന്നിധിയിൽ അർപ്പിക്കുവാനും വിശ്വാസികൾ ഏവരെയും ബ്ലാഞ്ചാർഡ്സ്ടൗൺ പിബ്ബിൾസ് ടൗൺ കമ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ മോൺ. ഫാ.ആന്റണി പെരുമായൻ ഡബ്ലിൻ ചാപ്ലിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ കൺവീനർ ബിനു ആന്റണി എന്നിവർ അറിയിച്ചു.

ധ്യാനത്തിലും യുവജനകൺവൻഷനിലും പങ്കെടുക്കാൻ സഭയുടെ വെബ്സൈറ്റിൽ wwws.yromalabr.ieonline registration ഒക്ടോബർ 25ന് മുൻപ് ചെയ്യേണ്ടതാണ്. വെബ്സൈറ്റ് രജിസ്ട്രേഷൻ സൗകര്യം ഒക്ടോബർ അഞ്ചു മുതൽ ലഭ്യമായിരിക്കും.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ