ജർമൻ റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു
Friday, September 30, 2016 8:30 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ റെയിൽവേ വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഈ വരുന്ന ഡിസംബർ 11 മുതൽ 1.3 ശതമാനം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. എന്നാൽ റെയിൽ കാർഡ് 25, 50 എന്നിവ കൈവശമുള്ള യാത്രക്കാർക്ക് ഈ നിരക്ക് വർധനവ് ബാധകമല്ല. പുതിയ വർധനവിൽ ജർമൻ റെയിൽവേ ഫ്ളെക്സ് നിരക്കിന്റെ വർധനവ് 1.9 ശതമാനം ആണ്. ഓരോ സെക്ടർ അനുസരിച്ചുള്ള യാത്രാ ടിക്കറ്റുകൾക്ക് 3.9 ശതമാനം ടിക്കറ്റ് വർധന വരും.

കഴിഞ്ഞ വർഷം ദീർഘദൂര പ്രൈവറ്റ് ബസ് സർവീസുകളുമായി മത്സരിക്കാൻ റെയിൽവേ ചാർജ് വർധന വരുത്തിയിരുന്നില്ല. വർധിച്ചു വരുന്ന തൊഴിൽ ഇല്ലായ്മയും അഭയാർഥി പ്രശ്നങ്ങൾക്കും പുറമെ ഇപ്പോഴത്തെ റെയിൽവേ ടിക്കറ്റ് നിരക്ക് വർധനവും ജർമനിയിലെ സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ