മെൽബണിൽ തൊഴിലധിഷ്‌ടിത ഈവനിംഗ് കോഴ്സുകൾ
Thursday, September 29, 2016 7:18 AM IST
മെൽബൺ: മെൽബണിലെ പ്രമുഖ മലയാളി വിദ്യാഭ്യാസ സ്‌ഥാപനമായ IHNA (www.ihna.edu.au) മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവൺമെന്റ് ഫണ്ടഡ് തൊഴിലധിഷ്‌ടിത ഈവനിംഗ് കോഴ്സുകളുടെ അഞ്ചാം ബാച്ച് ഒക്ടോബർ 25ന് ഡൻഡിനോംഗിൽ തുടങ്ങുന്നു

വളരെ അധികം തൊഴിൽ സാധ്യതകൾ ഉള്ളതും മലയാളികളുടെ ഇടയിൽ വളരെ പ്രചാരമുള്ളതുമായ Certificate IV in Disabiltiy Support,Certificate III in Individual Support (Replacement Cert III in Aged Care) കോഴ്സുകളിലേക്കാണ് പ്രവേശനം.

പ്രധാന ജോലിക്കുശേഷം വൈകുന്നേരങ്ങളിൽ മൂന്നു മാസം കൊണ്ട് പൂർത്തി ആക്കാവുന്ന രീതിയിൽ ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസമാണ് ക്ലാസുകൾ. IHNA യിലെ വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അർഹരായവർക്ക് 130 ഡോളറാണ് കോഴ്സ് ഫീ.

വിവരങ്ങൾക്ക്: സജി കുന്നുംപുറത്ത് 0401 212 720 / www.mavaustralia.com.au /[email protected]