ജർമനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറിൽ വർധിച്ചു
Thursday, September 29, 2016 7:08 AM IST
ബർലിൻ: ജർമനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറിൽ ഉയർന്നു. പുതിയ കണക്കനുസരിച്ച് ജർമനിയിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം 2680 മില്യൺ ആണ്. ഇത് വലിയ തൊഴിലില്ലായ്മ നിരക്ക് ആണെന്ന് ഫെഡറൽ ലേബർ ഓഫീസ് കണക്കുകൾ ഉദ്ധരിച്ച് വ്യക്‌തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ജർമൻ സമ്പദ് വ്യവസ്‌ഥക്ക് അഭയാർഥി പ്രശ്നം ഉൾപ്പെടെ അത്ര നല്ലതല്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ഇതിനിടയിൽ ജർമനിയിലെ ഏറ്റവും വലിയ ബാങ്ക് ആയ ഡോയിച്ചേ ബാങ്ക് പ്രൈവറ്റ് ബാങ്കിംഗ് സേവനം നിർത്തി ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ഇത് ഇപ്പോൾ നിലവിലുള്ള ജോലിക്കാരെ ബാധിക്കും. മറ്റൊരു പ്രമുഖ ബാങ്ക് ആയ കൊമേഴ്സ് ബാങ്ക് 10,000 ജോലിക്കാരെ കുറയ്ക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു. ഇതെല്ലാം കാണിക്കുന്നത് പഠനം കഴിഞ്ഞുവരുന്ന പ്രവാസികളുടെ പുതിയ തലമുറയുടെ ജോലി ലഭ്യതയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ്.

റിപ്പോർട്ട്: ജോർജ് ജോൺ