ഡബ്ലിൻ ഓർത്തഡോക്സ് പള്ളിയിൽ ക്വിസ് മത്സരം
Thursday, September 29, 2016 7:01 AM IST
ഡബ്ലിൻ: സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് (ശനി) അയർലൻഡിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു.

രാവിലെ ഒമ്പതിന് ഡബ്ലിൻ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ക്വിസ് മത്സരത്തിന് തുടക്കമാകും. ഫാ. എൽദോ വർഗീസ് നേതൃത്വം നൽകും. അയർലൻഡിലെ ഡബ്ലിൻ, ലൂക്കൻ, ദ്രോഹിഡ, വാട്ടർഫോർഡ്, കോർക്ക്, ലീമെറിക്ക് എന്നീ ദേവാലയങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ആദ്യ മൂന്നു സ്‌ഥാനക്കാർക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനമായി നൽകും.

വിവരങ്ങൾക്ക്: ഫാ. അനീഷ് സാം 0892288818.

റിപ്പോർട്ട്: വി. രാജൻ