ജർമനിയിൽ ജനന നിരക്ക് കുറയുന്ന പ്രവണത അവസാനിച്ചു
Wednesday, September 28, 2016 8:03 AM IST
ബർലിൻ: മുപ്പത്തഞ്ച് വർഷത്തോളമായി ജർമനി സാക്ഷ്യം വഹിക്കുന്ന ജനന നിരക്ക് കുറയുന്ന പ്രവണതയ്ക്ക് അന്ത്യം. എന്നു മാത്രമല്ല, ഇപ്പോൾ ജനന നിരക്ക് നേരിയ തോതിലെങ്കിലും കൂടിത്തുടങ്ങിയതായും സ്റ്റാറ്റിസ്റ്റിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1968ൽ ഒരു സത്രീക്ക് ശരരാശരി 1.49 കുട്ടി എന്ന റിക്കാർഡ് ഇടിവിലേക്ക് വീണിരുന്നു രാജ്യത്തെ ജനന നിരക്ക്. എന്നാൽ, അതിനുശേഷം ജനിച്ച സ്ത്രീകൾക്ക് താരതമ്യേന കൂടുതൽ കുട്ടികൾ ജനിക്കുന്നു എന്നാണ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ റിസർച്ച് കണക്കുകൂട്ടുന്നത്.

എന്നാൽ, ജനന നിരക്ക് ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ എങ്കിലുമായാലേ ജനസംഖ്യ കുറയാതെ പിടിച്ചു നിർത്താൻ സാധിക്കൂ. ഈ നിരക്കിൽനിന്ന് രാജ്യം ഇപ്പോഴും ഏറെ അകലെയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ