പെർത്ത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ ഒന്നിന്
Wednesday, September 28, 2016 6:10 AM IST
പെർത്ത്: ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കികൊണ്ട് പെർത്ത് വോളി ക്ലബ്ബ് പത്താം വാർഷികത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് (ശനി) വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

രാവിലെ എട്ടിന് സ്ട്രൈക്കർ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. (Striker Indoor Stadium, 55 Farrington Road, Leeming,WA 6149).

മെൽബൺ, ബ്രിസ്ബേൻ, അഡ്ലൈയ്ഡ്, കാൻബറ, പഞ്ചാബ് ഇന്ത്യൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ജേതാക്കൾക്ക് 1501 ഡോളറും എവർ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സ്‌ഥാനക്കാർക്ക് 751 ഡോളർ ലഭിക്കും. ചടങ്ങിൽ പെർത്തിലെ ഇന്ത്യൻ കോൺസൽ ജനറൽ സംബന്ധിക്കും.

ടൂർണമെന്റിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ലഘുഭക്ഷണശാലകളിൽനിന്നും മിതമായ നിരക്കിൽ സൗത്ത് ഇന്ത്യൻ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാണ്.

വിവരങ്ങൾക്ക്: ജോസ് ജോസഫ് 0438 99 1189, ഷിജു മാത്യൂസ് 0422 233 161.

<ആ>റിപ്പോർട്ട്: ജോർജ് തോമസ്