മാർത്തോമാ സീനിയർ ഫെല്ലോഷിപ്പ് മൂന്നാമത് ഭദ്രാസന കോൺഫറൻസിന് വ്യാഴാഴ്ച തുടക്കം
Wednesday, September 28, 2016 2:24 AM IST
ന്യൂയോർക്ക്: മാർത്തോമാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനത്തിലെ സീനിയർ ഫെല്ലോഷിപ്പിന്റെ മൂന്നാമത് ഭദ്രാസന തല കോൺഫറൻസിന് വ്യാഴാഴ്ച ന്യൂയോർക്കിൽ തുടക്കം. ക്യൂൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമാ ചർച്ച് ആതിഥേയത്വം വഹിക്കുന്ന ചതുർദിന കോൺഫറൻസിന് ഭദ്രാസന മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. ഐസക് മോർ പീലക്സിനോസ് എപ്പിസ്കോപ്പ, റൈറ്റ് റവ. ഡോ. യുയാക്കീം മോർ കൂറിലോസ് എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നല്കുന്നതാണ്.

‘നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. ഭയപ്പെടരുത്; ഭ്രമിക്കുകയും അരുത്. എന്നു ഞാൻ നിന്നോട് കല്പിച്ചുവല്ലോ’ (യോശുവ 1:9) എന്നതാണ് കോൺഫറൻസ് ചിന്താവിഷയം.

ആത്മീയമായ വളർച്ചയ്ക്കുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചിരിക്കുന്ന നാലുദിന കോൺഫറൻസിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് റവ. ഐസക് പി. കുര്യൻ, ജനറൽ കൺവീനർ സി.വി. സൈമൺകുട്ടി എന്നിവർ അറിയിച്ചു.



ഭദ്രാസന സെക്രട്ടറി റവ ഡെന്നി ഫിലിപ്പ്, റവ. ബൈജു മർക്കോസ് (ലൂഥറൻ സ്കൂൾ ഓഫ് തിയോളജി) എന്നിവരുടെ സാന്നിധ്യവും നേതൃത്വവും കോൺഫറൻസിലുടനീളം ഉണ്ടായിരിക്കും. കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ ഉജ്വല വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. എം. തോമസ് (ഫിനാൻസ്), മാത്യു പി. ജോർജ് (സുവനീർ), ചാക്കോ കെ. തോമസ് (അക്കോമഡേഷൻ), ജോർജ് ചാക്കോ (ഫുഡ്), കുറ്റിക്കാട്ട് ഇടിച്ചാണ്ടി (പ്രയർ, വർഷിപ്പ്), ഇ.വി. ഫിലിപ്പ് (ട്രാൻസ്പോർട്ടേഷൻ), ലില്ലി സൈമൺ (പ്രോഗ്രാം), ശോശാമ്മ തോമസ് (രജിസ്ട്രേഷൻ), ബെന്നി മാത്യു (റിസപ്ഷൻ), ജോൺ ടി. മാത്യു (പബ്ലിസിറ്റി), ബോബ് നൈനാൻ (സൈറ്റ് സീയിംഗ്), അന്നമ്മ മാത്യു (ക്വയർ), ഡോ. അന്നമ്മ സക്കറിയ (മെഡിക്കൽ) എന്നിവരാണ് വിവിധ കമ്മിറ്റികളുടെ സാരഥികൾ.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഐസക് പി. കുര്യൻ (കോൺഫറൻസ് പ്രസിഡന്റ്) 516 445 8552, സി.വി. സൈമൺകുട്ടി (ജനറൽ കൺവീനർ) 516 987 0596. ബിജു ചെറിയാൻ, ന്യൂയോർക്ക് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം