ബെകെലെ ബർലിൻ മാരത്തൺ ജേതാവ്
Tuesday, September 27, 2016 8:01 AM IST
ബർലിൻ: ബർലിൻ മാരത്തണിൽ എത്യോപ്യയുടെ കെനെസിസ ബെകെലെ ജേതാവായി. മുൻ ചാമ്പ്യൻ വിൽസൺ കിസാങ് ഇക്കുറി രണ്ടാം സ്‌ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മൂന്നു മിനിറ്റ് 04 സെക്കൻഡിലാണ് ബെകെലെയുടെ ഫിനിഷ്. രണ്ടു മിനിറ്റ് 57 സെക്കൻഡാണ് ഡെന്നി കിമെറ്റോയുടെ പേരിലുള്ള ലോക റിക്കാർഡ്. എങ്കിലും എത്യോപ്യയുടെ പുതിയ ദേശീയ റിക്കാർഡ് ബെകെലെ സ്വന്തം പേരിലാക്കി.

5000, 10000 മീറ്ററുകളിൽ ഒളിമ്പിക് സ്വർണം നേടിയിട്ടുള്ള താരമാണ് ബെകെലെ. കിസാങ് ആവട്ടെ, 2013 ബർലിൻ മാരത്തൺ വിജയിച്ചത് അന്നത്തെ ലോക റിക്കാർഡ് സമയത്തിലാണ്. ഇക്കുറി അദ്ദേഹം നാലാം സ്‌ഥാനത്തായി. കെനിയക്കാരൻ ഇവാൻസ് ചെബെറ്റ് മൂന്നാം സ്‌ഥാനം നേടി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ