ബംഗളൂരു മലയാളി ഫോറം നാലാമത് വാർഷി കവും ഓണാഘോഷവും നടത്തി
Tuesday, September 27, 2016 6:10 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ നാലാമത് വാർഷി കവും ഓണാഘോഷവും ജയനഗർ ഫോർത്ത് ബ്ലോക്കിലെ ശ്രീകൃ ഷ്ണ കല്യാണമണ്ഡ പത്തിൽ നടന്നു. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ നടന്ന ആഘോ ഷപരിപാടിയിൽ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ വിശിഷ്‌ടാതിഥി യായിരുന്നു. കർണാ ടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, കേരള എംഎൽഎ സി.കെ. ശശീന്ദ്രൻ, നോർക്ക റൂട്ട്സ് ഡവലപ്മെന്റ് ഓഫീസർ ട്രീസ തോമസ് എന്നിവർ വിശിഷ്‌ടാതി ഥികളായിരു ന്നു. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആരംഭിച്ച സാംസ്കാരിക സമ്മേള നത്തിൽ അസോസിയേ ഷൻ പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. മധു കലമാനൂർ, പി.ജെ. ജോജോ, ഷിബു ശിവദാസ്, ബെന്നി സെബാസ്റ്റ്യൻ, വി. പ്രിജി, സൈമൺ തലകോടൻ, പ്രകാശ് ഗുരുവായൂർ, സീനിയർ ഫോറം ചെയർമാൻ ഡോ. രാമകൃഷ്ണൻ നായർ, എസ്.എസ്. അർജുൻ, അശ്വ തി, പ്രഫ. ഓമന ജേക്കബ്, ഡോ. മൃണാളിനി പത്മനാഭൻ തുടങ്ങി യവർ പ്രസംഗിച്ചു.

ചടങ്ങിൽ ബംഗളൂരു മലയാളി ഫോറം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരി പാടികളും ശരവണനും സംഘവും അവതരിപ്പിച്ച കുങ്ഫു ഷോയും മണികണ്ഠൻ വടകര അവതരി പ്പിച്ച സംഗീതസന്ധ്യയും വേദിയി ൽ അരങ്ങേറി. അസോസി യേഷൻ അംഗങ്ങളുടെ മക്കളിൽ പഠനത്തി ൽ മികവു കാണിച്ച 24 കുട്ടികൾക്ക് സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

ആഘോഷപരിപാടിക ളോടനുബന്ധിച്ച് അസോസിയേ ഷൻ സംഘടിപ്പിച്ച മത്സരങ്ങളിൽ തിരുവാതിര കളിയിൽ ഒന്നാം സമ്മാ നം പ്രജീന ജിനേഷും സംഘവും രണ്ടാം സമ്മാനം സജന ജോസഫും സംഘവും മൂന്നാം സമ്മാനം കെ. കെ. ഷീനയും സംഘവും സ്വന്തമാക്കി. അത്തപ്പൂക്കള മത്സര ത്തിൽ കെ.പി. വിജയകുമാറും സംഘവും ഒന്നാം സമ്മാനവും സന്ധ്യ രാധാകൃഷ് ണനും സംഘ വും രണ്ടാം സമ്മാനവും കരസ്‌ഥ മാക്കി. പായസമത്സരത്തിൽ മനീഷ, ലതാകുമാരി, സുമതി ഹരിദാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നേടി.