മാധവൻനായർ നയിക്കുന്ന പാനലിനെ വിജയിപ്പിക്കുക
Tuesday, September 27, 2016 6:06 AM IST
ന്യൂയോർക്ക്: ഫിലഡൽഫിയയിൽ ഒക്ടോബർ 15ന് നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ 2016–18 ലെ സാരഥികളായി മാധവൻനായർ നേതൃത്വം നൽകുന്ന പാനലിനെ വിജയിപ്പിക്കണമെന്ന് വിവിധ മലയാളി സംഘടനാ നേതാക്കൾ അഭ്യർഥിച്ചു.

മാധവൻ നായർ (പ്രസിഡന്റ്), ഫിലിപ്പോസ് ഫിലിപ്പ് (ജനറൽ സെക്രട്ടറി), ജോയി ഇട്ടൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി വർഗീസ് (ട്രഷറർ), ഡോ. ജോസ് കാനാട്ട് (വൈസ് പ്രസിഡന്റ്), ഡോ. മാത്യു വർഗീസ് (അസോ. ജനറൽ സെക്രട്ടറി), ലീലാ മാരേട്ട് (ട്രസ്റ്റി ബോർഡ് അംഗം) എന്നിവരാണ് പാനലിൽ ഉള്ളത്.

ടൊറേന്റോ കൺവൻഷനിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 15ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

<ആ>റിപ്പോർട്ട്: ഷാജി വർഗീസ്