കുവൈത്തിൽ റവ. ഡോ. തോമസ് ഏബ്രഹാമിന് ഊഷ്മള സ്വീകരണം നൽകി
Tuesday, September 27, 2016 6:03 AM IST
കുവൈത്ത്: ഹൃസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പും പ്രതിനിധി സഭാധ്യക്ഷനുമായ റവ. ഡോ. തോമസ് ഏബ്രഹാമിന് ഊഷ്മള സ്വീകരണം നൽകി. ഇടവക വികാരി റവ. സജി ഏബ്രഹാം, പ്രഥമ വികാരി റവ. പി.എം. ജോസഫ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ബിഷപ്പിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സെപ്റ്റംബർ 29ന് (വ്യാഴം) വൈകുന്നേരം ഏഴിന് എൻഇസികെ പള്ളിയിലും പാരിഷ് ഹാളിലുമായി നടക്കുന്ന ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ റവ. ഡോ. തോമസ് ഏബ്രഹാം മുഖ്യാതിഥിയായിരിക്കും. ഇടവക വികാരി റവ. സജി ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രഥമ വികാരി റവ. പി.എം. ജോസഫ്, കുവൈത്തിലെ സഹോദരി സഭാ ഇടവകകളുടെ വികാരിമാർ, ആത്മീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

റിപ്പോർട്ട്: രാജു ഡാനിയേൽ