ഷെപ്പ് ബീറ്റ്സിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Tuesday, September 27, 2016 6:03 AM IST
മെൽബൺ: മെൽബണിലെ ഷെപ്പേർട്ടണിലെ യുവാക്കൾ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഷെപ്പ് ബീറ്റ്സ് സിനിമ പ്രദർശനത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു.

ചുരുങ്ങിയ കാലംകൊണ്ട് നിരവധി സ്റ്റേജുകളിൽ മേളത്തിന്റെ വിസ്മയം സൃഷ്ടിച്ച ഷെപ്പ് ബീറ്റ്സ് പുതുതലമുറയുടെ ഹരമാണ്. പതിനഞ്ചോളം യുവാക്കളാണ് മേളത്തിന്റെ താളലയങ്ങൾ സൃഷ്ടിക്കുന്നത്. ചടങ്ങിൽ മേളത്തിന്റെ കോഓർഡിനേറ്റർ ജോബി വർഗീസിനെ എംഎൽഎ അഭിനന്ദിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ