ഇസ്ലാഹി സ്പോർട്സ് മീറ്റ് 2016: അബാസിയ മദ്രസ ജേതാക്കൾ
Tuesday, September 27, 2016 3:41 AM IST
കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അബൂഹലീഫ അൽ സാഹിൽ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തിയ സ്പോർട്സ് മീറ്റിൽ അബാസിയ മദ്രസ ഓവറോൾ ചാമ്പ്യന്മാരായി. ഫഹാഹീൽ മദ്രസ രണ്ടാം സ്‌ഥാനവും ഫർവാനിയ മദ്രസ മൂന്നാം സ്‌ഥാനം സ്വന്തമാക്കി.

മദ്രസ വിദ്യാർഥികൾ, രക്ഷിതാക്കൾ, സെന്റർ പ്രവർത്തകർ, അനുഭാവികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി കാണികളിൽ ആവേശമുണ്ടാക്കി. ഫുട്ബോൾ, പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി മത്സരം, റണ്ണിംഗ് റേസ്, ബൗളിംഗ്, സ്വീറ്റ് പിക്കിംഗ്, ഹിറ്റ് ദ ടാർജറ്റ്, ബലൂൺ ബ്രേക്കിംഗ് തുടങ്ങിയവ മത്സരങ്ങളുടെ ഭാഗമായിരുന്നു.

അബ്ദുൽ അസീസ് നരക്കോട്, സുനാഷ് ഷുക്കൂർ, അനിലാൽ ആസാദ്, അബ്ദുൽ ജലീൽ മലപ്പുറം, ശമീർ മദനി, അസ്ലം ആലപ്പുഴ, മുസ്തഫ അബൂബക്കർ, അസ്ഹർ അതേരി, പി. അബ്ദുൽ നസീർ, മുഹമ്മദ് സുധീർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. സഫറുദ്ദീന് അരീക്കോട്, റഫീഖ് കണ്ണൂക്കര, ശഫീഖ് ആലിക്കുട്ടി, മുഹമ്മദ് ബാവ മംഗഫ്, ഉമ്മർ ഫർവാനിയ, സയിദ് ബിൻ അബ്ദുൽ കരീം, സാദിഖ് മംഗഫ്, ഹിദാസ്, ഹിഫ്സുറഹ്മാൻ, സാലിഹ് സുബൈർ ആലപ്പുഴ, ബഷീര് മംഗലാപുരം, സിദ്ധീഖ് തിക്കോടി തുടങ്ങിയവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നല്കി.

ഇസ്ലാഹി സെന്റർ വനിതാ വിഭാഗമായ കിസ്വയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ഇൻഡോർ സ്റ്റോഡിയത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

വിജയികൾക്കുള്ള ട്രോഫികൾ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുൽ അസീസ്, വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാടും
സമ്മാനങ്ങൾ കെ.സി. അബ്ദുൾ ലത്തീഫ്, എ.എം. അബ്ദുസമദ്, സക്കീർ കൊയിലാണ്ടി, എൻ.കെ. അബ്ദുസലാം, സുനാഷ് ശുക്കൂർ, ഇംതിയാസ് മാഹി, അബൂബക്കർ കോയ എന്നിവരും വിതരണം ചെയ്തു.

പ്രമുഖ ഗ്രന്ഥകാരൻ രവീന്ദ്രനാഥ് പുതിയ പുസ്തകമായ ഇന്ത്യ ഇരുളും വെളിച്ചവും സദസിന് പരിചയപ്പെടുത്തി. അബൂഹലീഫ യൂണിറ്റ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്പോർട്സ് മീറ്റ് ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സെന്റർ ക്രിയേറ്റിവിറ്റി സെക്രട്ടറി അബൂബക്കർ കോയ, ക്രിയേറ്റിവിറ്റി അസിസ്റ്റന്റ് സെക്രട്ടറി സഫറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ