മോളിവുഡ് ജോളിവുഡിന് ന്യൂയോർക്കിൽ അരങ്ങൊരുങ്ങുന്നു, സ്റ്റേജ് ഷോ കോൾഡൻ സെന്ററിൽ ഒക്ടോബർ ഒന്നിന്
Tuesday, September 27, 2016 2:45 AM IST
ന്യൂയോർക്ക്: ഹെഡ്ജ് ഇവന്റ്സ് ന്യൂയോർക്ക് അവതരിപ്പിക്കുന്ന മോളിവുഡ് ജോളിവുഡ് സ്റ്റേഷ് ഷോയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. നൃത്തവും ഗാനങ്ങളും തമാശ സ്കിറ്റുകളും കോർത്തിണക്കി കൊണ്ടുള്ള ഈ വർഷത്തെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റിനാണ് ന്യൂയോർക്ക് വേദിയാവുന്നത്. ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് ക്യൂൻസ് കോളേജ് കോൾഡൻ സെന്ററിൽ അരങ്ങേറുന്ന സ്റ്റേജ് ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന തുടരുന്നു. തെന്നിന്ത്യയിലെ പ്രശസ്ത നടൻ ഇന്ദ്രജിത്ത് സുകുമാരൻ, താരസുന്ദരി മംമ്ത മോഹൻദാസ്, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവൻ, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കൾ പങ്കെടുക്കും. സംഗീത വിരുന്നൊരുക്കുന്നത് നിഖിൽ മാത്യൂവും, മെറിൻ ഗ്രിഗറിയുമാണ്.

ആദ്യത്തെ 500 ടിക്കറ്റുകൾക്ക് ബൈ വൺ, ഗെറ്റ് വൺ ഫ്രീ എന്ന പേരിലുള്ള ടിക്കറ്റ് പ്രൊമോഷനാണ് ഈ സ്റ്റേജ് ഷോയുടെ പ്രത്യേകത. 100, 50 ഡോളർ വിലയുള്ള വിഐപി ടിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ മറ്റൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. ഒക്ടോബർ ഒന്നിനു ശനിയാഴ്ച വൈകിട്ട് 5.25 നാണ് ഷോ നടക്കുന്നത്.

നടി മംമ്തയുടെ നൃത്തവും ഗാനങ്ങളുമാണ് ഷോയുടെ ഹൈലൈറ്റ്. ഇതാദ്യമായാണ് മംമ്തയും ഇന്ദ്രജിത്തും ഒരു ഷോയിൽ ഒരുമിച്ച് അമേരിക്കയിലെത്തുന്നത്. ഒപ്പം തമാശയുടെ തകർപ്പൻ പെർഫോമൻസുമായി സുരാജും ഷോയെ ശരിക്കും ജോളിവുഡാക്കി മാറ്റും. ഈ വർഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോയായിരിക്കും മോളിവുഡ് ജോളിവുഡ് എന്നും താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഹെഡ്ജ് ഇവന്റ്സ് സാരഥി സജി ജേക്കബ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ടിക്കറ്റിനുമായി www.hedgeeventsny.com സന്ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : (516) 433 4310, മോഹൻ (631) 774 7561, രാജു (516) 348 4755, സണ്ണി (516) 528 7492, ഷാജി (917) 378 3434, അപ്പുക്കുട്ടൻ നായർ (917) 847 1534, ബാബു പൂപ്പള്ളിൽ (914) 720 7891, സൈഫി (347) 612 6362, സജി (917) 731 7493, വിജി (516) 851 5820, ഷിബു (516) 859 2531, ടോസ്സിൻ (718) 316 0120.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ