സെന്റ് ജോർജ് പള്ളിയിൽ കന്നി 20–പെരുന്നാൾ ഒക്ടോബർ 1, 2 തീയതികളിൽ
Tuesday, September 27, 2016 2:45 AM IST
ഷിക്കാഗോ: പുണ്യേൾാകനായ യൽദോ മോർബസേലിയോസ് ബാവായുടെ പെരുന്നാൾ ഷിക്കാഗോ സെന്റ് ജോർജ് സുറിയാനി പള്ളിയിൽ (1125 N. Humphrey Ave, Oak Park, IL 60302) പതിവനുസരിച്ച് ഈ വർഷവും ഒക്ടോബർ 1, 2 (ശനി, ഞായർ) തീയതികളിൽ വികാരി ലിജു പോൾ അച്ചന്റെ നേത്യത്വത്തിലും സഹോദരി ഇടവകകളിലെ വൈദികരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി.

സെപ്റ്റംബർ 25–ാം തിയതി വിശുദ്ധ കുർബാനാനന്തരം കൊടിയേറ്റത്തോടുകൂടി പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചു. ഒക്ടോബർ ഒന്നാം തിയതി വൈകുന്നേരം ആറിനു സന്ധ്യാപ്രാർത്ഥനയും തുടർന്ന് വികാരി ലിജു പോൾ അച്ചൻ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. രണ്ടാം തിയതി ഞായറാഴ്ച രാവിലെ എട്ടിനു പ്രഭാതപ്രാർത്ഥനയും ഒമ്പതിനു റവ. ഫാ. ഷാർബൽ, റവ. ഫാ ലിജു പോൾ, റവ. ഫാ. മാർട്ടിൻ വടക്കേടത്ത് എന്നീ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ആരംഭിക്കും. വിശുദ്ധ കുർബാനാനന്തരം പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിയ്ക്കും. കൊടിയിറക്കത്തോടു കൂടിപെരുന്നാൾ പര്യവസാനിക്കും

വൈസ് പ്രസിഡന്റ് കമാൻഡർ ഡോ. റോയി പി. തോമസ്, സെക്രട്ടറിമാരായ വർഗീസ് പാലമലയിൽ, ഡെവിൻ ഉമ്മൻ, ട്രഷറാറന്മാരായ കുര്യൻപി. ജോർജ്, ആന്റണി തോമസ്, ഷെവലിയാറുമാരായ ജെയ്മോൻ സ്കറിയ, ചെറിയാൻ വേങ്കടത്ത് എന്നിവരുടെ മേൽനോട്ടത്തിലും കമ്മറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലും മോർ ബസേലിയോസ് ബാവായുടെ ഈ വർഷത്തെ പെരുന്നാൾ നടത്തപ്പെടും. പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കുവാൻ വികാരി ലിജു പോൾ അച്ചൻ താൽപ്പര്യപ്പെടുന്നു. ബാബു വെട്ടിക്കാട്ടും റെജിമോൻ ജേക്കബും, കുടുംബങ്ങളും ആണ് ഈ വർഷം പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. സെക്രട്ടറി വർഗീസ് പാലമലയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം