ജിദ്ദ നവോദയ രണ്ടാംഘട്ട പ്രവാസി തിരിച്ചറിയൽ കാർഡ് കാമ്പയിൻ
Monday, September 26, 2016 6:09 AM IST
ജിദ്ദ: നവോദയ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നതിന് ഷറഫിയ കേന്ദ്ര കമ്മിറ്റി ഓഫീസിലും വിവിധ ഏരിയ തലങ്ങളിലും ഹെൽപ്പ് ഡെസ്ക് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ് നിർവഹിച്ചു.

വിദേശത്ത് ആറു മാസത്തിലധികം ജോലി ചെയ്യുകയോ റസിഡന്റ് പെർമിറ്റ് നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ് പൂർത്തിയായ കേരളീയർക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

കാർഡുടമക്ക് അപകടങ്ങളെ തുടർന്നുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കും അപകട മരണങ്ങൾക്കും രണ്ടു ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ