റോഷി അഗസ്റ്റിന് മെൽബണിൽ ഊഷ്മള സ്വീകരണം
Monday, September 26, 2016 4:57 AM IST
മെൽബൺ: ഹൃസ്വസന്ദർശനാർഥം മെൽബണിലെത്തിയ ഇടുക്കി എംഎൽഎയും കേരള കോൺഗ്രസ് –എം നേതാവുമായ റോഷി അഗസ്റ്റിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.

പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കൻ, ട്രഷറർ ജിജോ കുഴികുളം, ജോബി വർഗീസ്, ഫിലിപ്പ് ഏബ്രഹാം കമ്പക്കാലുങ്കൽ, ഷിന്റോ വർഗീസ് എന്നിവർ ചേർന്നു സ്വീകരിച്ചു.

വിവിധ മലയാളി സംഘടനകളുടെ സ്വീകരണയോഗങ്ങളിൽ പങ്കെടുക്കുന്ന റോഷി അഗസ്റ്റിൻ, 2017 നവംബറിൽ നടക്കുന്ന ഗ്ലോബൽ പ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം കമ്മിറ്റിയുടെ ഉദ്ഘാടനവും നിർവഹിക്കും.