ജപമാല രാജ്‌ഞിയുടെ തിരുനാൾ ഒക്ടോബർ രണ്ടിന്
Monday, September 26, 2016 4:56 AM IST
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് (ഞായർ) പരിശുദ്ധ ജപമാല രാജ്‌ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു.

മെൽബണിലെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും ചാപ്ലിൻ ഫാ. തോമസ് കൂമ്പുക്കലിന്റെയും നേതൃത്വത്തിൽ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റുകർമം നടന്നു.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ രണ്ടിനു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ജോസ് ചിറയിൽ പുത്തൻപുര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജയ്സൺ കുഴിയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളം തുടങ്ങിയവ നടക്കും. വൈകുന്നേരം ആറിന് പിന്നണി ഗായകൻ വിൽസൺ പിറവം നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷം സമാപിക്കും.

തിരുനാളിന്റെ വിജയത്തിനായി ഫാ. തോമസ് കൂമ്പുക്കൽ ചെയർമാനായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ