പാറക്കലിന്റെ സ്വീകരണം വൻവിജയമാക്കുക: ഖത്തർ കെഎംസിസി
Monday, September 26, 2016 3:58 AM IST
ദോഹ: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്നും വിജയം നേടിയ ഖത്തർ പ്രാവാസി സമൂഹത്തിന്റെ അഭിമാനമായ പാറക്കൽ അബ്ദുള്ള എംഎൽഎക്ക് ഖത്തർ കെഎംസിസി പൗര സ്വീകരണം നൽകുന്നു.

തൃക്കരിപ്പൂർ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകർക്കു പുറമേ മണ്ഡലത്തിലെ മുഴുവൻ പ്രവാസികളെയും പങ്കെടുപ്പിച്ച് പരിപാടി വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.

കെഎംസിസി പ്രസിഡന്റ് എൻ.എ. ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ടി.സി. സലാം, ട്രഷർ കെ.പി. അഹമദ് എന്നിവർ പ്രസംഗിച്ചു.